ദിലീപിന്റെ ഗൂഢാലോചന ആരോപണം അന്വേഷിക്കില്ല

Thursday 11 December 2025 12:55 AM IST

തിരുവനന്തപുരം: തന്നെ പ്രതിയാക്കാൻ ഐ.പി.എസ് ഉദ്യോഗസ്ഥയും പൊലീസുകാരും ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ ആരോപണം പൊലീസ് സ്വമേധയാ അന്വേഷിക്കില്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ തുടർനടപടി വേണ്ടെന്നാണ് തീരുമാനം.

ദിലീപ് കോടതിയെ സമീപിച്ച് ഗൂഢാലോചനയിൽ പുനരന്വേഷണത്തിന് ഉത്തരവ് നേടിയാൽ അന്വേഷിക്കാമെന്നാണ് പൊലീസിന്റെ നിലപാട്. ദിലീപിന്റെ മൊഴി രേഖപ്പെടുത്തി ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവർക്ക് താല്പര്യമുള്ള പൊലീസിലെ ക്രിമിനൽ സംഘവുമാണ് തന്നെ കേസിൽ കുടക്കിയതെന്ന ദിലീപിന്റെ ആരോപണം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.