മണപ്പുറം ഗ്രൂപ്പിൽ പുതിയ നിയമനം
Thursday 11 December 2025 12:03 AM IST
വലപ്പാട്- മണപ്പുറം ഗ്രൂപ്പ് ജനറൽ കൗൺസലായി സഞ്ജയ് നമ്പ്യാരും ഗ്രൂപ്പിന്റെ ചീഫ് കംപ്ലയൻസ് ഓഫീസറായി അഷിഷ് എൻ ചന്ദക്കും ചുമതലയേറ്റു. ബാങ്കിംഗ് രംഗത്ത് 31 വർഷത്തെ സേവന പാരമ്പര്യമുള്ള സഞ്ജയ് നമ്പ്യാർ കോഴിക്കോട് ജില്ലാ കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. കെ.എസ്. ഐ.ഡി.സിയിൽ അസിസ്റ്റന്റ് മാനേജർ (ലീഗൽ), ഐ.ഡി.ബി.ഐ അസിസ്റ്റന്റ് ജനറൽ മാനേജർ (ലീഗൽ) തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.