പൊലീസിനെ കൊല്ലാൻ നീക്കം:  ദിലീപിന്  കുറ്റപത്രം ഉടൻ

Thursday 11 December 2025 1:04 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനും കൂട്ടു പ്രതികൾക്കും എതിരായ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ. ദിലീപ് ഒന്നാം പ്രതിയാണ്.

അവസാനഘട്ട പരിശോധനയ്‌ക്കായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയ കുറ്റപത്രം തിരിച്ചുകിട്ടി. നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തൽ പുരോഗമിക്കുകയാണ്. നടിയെ ആക്രമിച്ച കേസിന്റെ ശിക്ഷാവിധി വെള്ളിയാഴ്ചയാണ്. ഇതിനുപിന്നാലെ കുറ്റപത്രം നൽകും.

2022 ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, 2023 ജനുവരി 10നാണ് ഏഴുപേർക്കെതിരെ കേസെടുത്തത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, മാനേജർ കൃഷ്ണപ്രസാദ്, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് ജി. നായർ, ഐ.ടി വിദഗ്ദ്ധൻ സായ് ശങ്കർ എന്നിവരാണ് പ്രതികൾ. സായ് ശങ്കറിനെ പിന്നീട് മാപ്പുസാക്ഷിയാക്കി.

ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ച് ദിലീപ് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും എസ്.പി കെ.എസ്. സുദർശന്റെ കൈ വെട്ടണമെന്നും പറഞ്ഞതായാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ശബ്ദരേഖയും ഫോൺ റെക്കാഡുകളും അടക്കം തെളിവായി ശേഖരിച്ചു. മുൻകൂർജാമ്യം തേടിയെങ്കിലും കോടതി നിർദ്ദേശപ്രകാരം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. മൂന്ന് ദിവസം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. കേസ് റദ്ദാക്കാൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവും നിരാകരിച്ചിരുന്നു.

 ഫോണുകളിൽ നിന്ന് വിവരങ്ങൾ നീക്കി

അന്വേഷണം തുടങ്ങിയതോടെ ദിലീപും സഹോദരനും ഉപയോഗിച്ചിരുന്ന ഫോണുകൾ മുംബയിലെ ലാബിൽ എത്തിച്ച് വിവരങ്ങൾ നീക്കിയെന്നാണ് കണ്ടെത്തൽ. ഹുവാവേ, വിവോ, സാംസംഗ്, ഐഫോൺ എന്നിവയാണ് ലാബിലെത്തിച്ചത്. നാല് ഫോണുകളിൽ നിന്നായി നീക്കം ചെയ്ത 285 ജി.ബി ഡേറ്റ വീണ്ടെടുത്ത് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയെന്നാണ് അറിയുന്നത്. ബാലചന്ദ്രകുമാർ മരിച്ചത് പ്രോസിക്യൂഷൻ വാദങ്ങളെ ബാധിച്ചേക്കും.

 ​ഊ​മ​ക്ക​ത്തി​ന്റെ പേ​രി​ൽ​ ​വി​വാ​ദം,​ ​ഭി​ന്നത

ന​ടി​യെ​ ​പീ​ഡി​പ്പി​ച്ച് ​അ​പ​കീ​ർ​ത്തി​ക​ര​മാ​യ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​ ​കേ​സി​ലെ​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​വി​ധി​ ​എ​ന്താ​യി​രി​ക്കു​മെ​ന്ന് ​വെ​ളി​പ്പെ​ടു​ത്തി​ ​ല​ഭി​ച്ചഊ​മ​ക്ക​ത്തി​ന്റെ​ ​പേ​രി​ൽ​ ​വി​വാ​ദം. '​ഒ​രു​ ​ഇ​ന്ത്യ​ൻ​ ​പൗ​ര​ൻ​"​ ​എ​ന്ന​ ​പേ​രി​ൽ​ ​ഡി​സം​ബ​ർ​ ​ര​ണ്ട് ​തീ​യ​തി​ ​വ​ച്ചി​രി​ക്കു​ന്ന​ ​ക​ത്താ​ണ് ​അ​ഡ്വ​ക്കേ​റ്റ് ​അ​സോ​സി​യേ​ഷ​ന് ​ല​ഭി​ച്ച​ത്.​ ​അ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തിൽ അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഹൈ​ക്കോ​ട​തി​ ​അ​ഡ്വ​ക്കേ​റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​യ​ശ്വ​ന്ത് ​ഷേ​ണാ​യി​ ​ചീ​ഫ് ​ജ​സ്റ്റി​സി​ന് ​ക​ത്ത് ​ന​ൽ​കി.​ ​പി​ന്നാ​ലെ,​ ​എ​ക്സി​ക്യു​ട്ടീ​വ് ​ക​മ്മി​റ്റി​ ​ചേ​ർ​ന്ന് ​ജ​ഡ്ജി​യി​ൽ​ ​വി​ശ്വാ​സ​മ​ർ​പ്പി​ച്ച​താ​യി​ ​സെ​ക്ര​ട്ട​റി​ ​എം.​ആ​ർ.​ ​ന​ന്ദ​കു​മാ​ർ​ ​പ്ര​സ്താ​വ​ന​യി​റ​ക്കി.​ ​പ്ര​സി​‌​‌​ഡ​ന്റി​ന്റേ​ത് ​വ്യ​ക്തി​പ​ര​മാ​യ​ ​തീ​രു​മാ​ന​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ ​സെ​ക്ര​ട്ട​റി​ ​പ​റ​ഞ്ഞു. ദി​ലീ​പ്,​ ​ചാ​ർ​ളി​ ​തോ​മ​സ്,​ ​മേ​സ്തി​രി​ ​സ​നി​ൽ​ ​എ​ന്നി​വ​രെ​ ​വെ​റു​തേ​ ​വി​ടു​മെ​ന്നും​ ​ആ​റു​ ​പേ​രെ​ ​മാ​ത്ര​മാ​കും​ ​ശി​ക്ഷി​ക്കു​ക​യെ​ന്നും​ ​ഒ​റ്റ​പ്പേ​ജു​ള്ള​ ​ഊ​മ​ക്ക​ത്തി​ൽ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ഇ​തി​ന് ​പി​ന്നി​ൽ​ ​ചി​ല​ ​ഇ​ട​പാ​ടു​ക​ൾ​ ​ന​ട​ന്നെ​ന്നും​ ​സൂ​ചി​പ്പി​ക്കു​ന്നു.​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​ജ​ഡ്ജി​ക്കെ​തി​രെ​യും​ ​ദി​ലീ​പി​ന്റെ​ ​സു​ഹൃ​ത്ത് ​ശ​ര​ത്തി​നെ​തി​രെ​യും​ ​ആ​രോ​പ​ണ​മു​ണ്ട്.​ ​ഹൈ​ക്കോ​ട​തി​യി​ലെ​ ​മൂ​ന്ന് ​ജ​ഡ്ജി​മാ​രു​ടെ​ ​പേ​രും​ ​പ​രാ​മ​ർ​ശി​ക്കു​ന്നു.​ ​ആ​രോ​പ​ണ​ത്തി​ന് ​അ​ടി​സ്ഥാ​ന​മാ​യ​ ​യാ​തൊ​രു​ ​തെ​ളി​വു​മി​ല്ല. ക​ത്തി​ലെ​ ​ഉ​ള്ള​ട​ക്കം​ ​നീ​തി​ന്യാ​യ​ ​സം​വി​ധാ​ന​ത്തോ​ടു​ള്ള​ ​ആ​ദ​ര​വ് ​ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​മാ​ണെ​ന്നു​മാ​ണ് ​അ​ഭി​ഭാ​ഷ​ക​ ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​ചീ​ഫ് ​ജ​സ്റ്റി​സി​ന് ​ന​ൽ​കി​യ​ ​ക​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് ​ക​ത്ത് ​അ​ന്വേ​ഷ​ണ​ത്തി​നാ​യി​ ​വി​ജി​ല​ൻ​സ് ​ര​ജി​സ്ട്രാ​ർ​ക്കോ​ ​മ​റ്റ് ​ഏ​തെ​ങ്കി​ലും​ ​ഏ​ജ​ൻ​സി​ക്കോ​ ​കൈ​മാ​റ​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​വി​ധി​ ​വ​ന്ന​ ​ദി​വ​സം​ ​ത​ന്നെ​യാ​ണ് ​ക​ത്ത് ​കൈ​മാ​റി​യ​ത്.​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.​ ​ഇ​ത്ത​രം​ ​പ​രാ​തി​ക​ളു​ണ്ടാ​യാ​ൽ​ ​ചീ​ഫ് ​ജ​സ്റ്റി​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ക​മ്മി​റ്റി​ ​ചേ​ർ​ന്നാ​ണ് ​ന​ട​പ​ടി​ ​തീ​രു​മാ​നി​ക്കേ​ണ്ട​ത്. എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​ജി​ല്ലാ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ജ​ഡ്ജി​ ​ഹ​ണി​ ​എം.​ ​വ​ർ​ഗീ​സ് ​തി​ങ്ക​ളാ​ഴ്ച​യാ​ണ് ​വി​ധി​ ​പ​റ​ഞ്ഞ​ത്.​ ​ശി​ക്ഷാ​വി​ധി​ 12​ന് ​വ​രാ​നി​രി​ക്കേ​യാ​ണ് ​ക​ത്തു​വി​വാ​ദം.