കെ.പി.അപ്പൻ അനുസ്മരണം

Thursday 11 December 2025 12:22 AM IST

കൊല്ലം: കൊല്ലം ശ്രീനാരായണ കോളേജ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന കെ.പി.അപ്പന്റെ പതിനേഴാം ചരമവാർഷികവും കെ.പി.അപ്പൻ ചെയർ ഉദ്ഘാടനവും കോളേജ് സെമിനാർ ഹാളിൽ ഇന്ന് രാവിലെ 10.30ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. മലയാള വിഭാഗം മേധാവി ഡോ. എസ്.ജയൻ അദ്ധ്യക്ഷനാകും. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ലൈജു ആമുഖപ്രഭാഷണം നടത്തും. ഡോ. പി.സി. റോയ്, ഡോ. എസ്.വി. മനോജ്, ഡോ. എസ്. ശങ്കർ, എസ്.എസ്. ആദിത്യൻ എന്നിവർ സംസാരിക്കും. മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ യു.അധീശ് സ്വാഗതവും പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. ഡി.ആർ. വിദ്യ നന്ദിയും പറയും.