ജില്ലയിൽ പോളിംഗ്: കൂടുതൽ ഓച്ചിറ ബ്ലോക്കിൽ, കുറവ് കൊല്ലം കോർപ്പറേഷൻ
കൊല്ലം: ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് ഓച്ചിറ ബ്ലോക്കിലാണ്. 74.79 ശതമാനം. ബ്ലോക്കിലെ 1,83,277 വോട്ടർമാരിൽ 1,37,073 പേർ വോട്ട് ചെയ്തു. കൊല്ലം കോർപ്പറേഷനിലാണ് ഏറ്റവും കുറവ് 63.32 ശതമാനം. 3,13,971 വോട്ടർമാരിൽ 1,98,794 പേർ വോട്ട് ചെയ്തു. അന്തിമ കണക്ക് പ്രകാരം 70.42 ആണ് ജില്ലയിലെ ആകെ പോളിംഗ് ശതമാനം.
പഞ്ചായത്തുകളിൽ പോളിംഗ് ശതമാനം
ഓച്ചിറ-72.10 കുലശേഖരപുരം-72.76 തഴവ-75.08 ക്ലാപ്പന-74.95 ആലപ്പാട്-79.30 തൊടിയൂർ-76.05 ശാസ്താംകോട്ട-73.47 വെസ്റ്റ് കല്ലട-76.94 ശൂരനാട് സൗത്ത്-76.26 പോരുവഴി-74.98 കുന്നത്തൂർ-74.25 ശൂരനാട് നോർത്ത്-75.39 മൈനാഗപ്പള്ളി-72.55 ഉമ്മന്നൂർ-69.83 വെട്ടിക്കവല-68.81 മേലില-67.72 മൈലം-69.42 കുളക്കട-71.99 പവിത്രേശ്വരം-71.03 വിളക്കുടി-66.41 തലവൂർ-70.64 പിറവന്തൂർ-65.53 പട്ടാഴി വടക്കേക്കര-72.35 പട്ടാഴി-72.75 പത്തനാപുരം-67.08 കുളത്തൂപ്പുഴ-67.63 ഏരൂർ-70.45 അലയമൺ-67.93 അഞ്ചൽ-70.42 ഇടമുളയ്ക്കൽ-72.61 കരവാളൂർ-72.62 തെന്മല-68.87 ആര്യങ്കാവ്-67.07 വെളിയം-70.14 പൂയപ്പള്ളി-69.93 കരീപ്ര-71.86 എഴുകോൺ-70.73 നെടുവത്തൂർ-71.50 തൃക്കരുവ-72.79 പനയം-73.71 പെരിനാട്-73.02 കുണ്ടറ-68.07 പേരയം-69.48 ഈസ്റ്റ് കല്ലട-73.40 മൺറോത്തുരുത്ത്-76.32 തെക്കുംഭാഗം-74.58 ചവറ-72.68 തേവലക്കര-71.49 പന്മന-73.16 നീണ്ടകര-76.39 മയ്യനാട്-69.46 ഇളമ്പള്ളൂർ-73.03 തൃക്കോവിൽവട്ടം-72.16 കൊറ്റങ്കര-71.20 നെടുമ്പന-74.42 ചിതറ-67.60 കടയ്ക്കൽ-70.69 ചടയമംഗലം-72.22 ഇട്ടിവ-71.88 വെളിനല്ലൂർ-74.18 ഇളമാട്-72.26 നിലമേൽ-72.93 കുമ്മിൾ-74.19 പൂതക്കുളം-72.19 കല്ലുവാതുക്കൽ-67.91 ചാത്തന്നൂർ-68.18 ആദിച്ചനല്ലൂർ-71.96 ചിറക്കര-72.05
നഗരസഭകൾ പരവൂർ-69.17 പുനലൂർ-68.84 കരുനാഗപ്പള്ളി-74.01 കൊട്ടാരക്കര-66.20 കൊല്ലം കോർപ്പറേഷൻ-63.32