ഡൽഹിക്ക് സ്പെഷ്യൽ ട്രെയിൻ 13ന്
Thursday 11 December 2025 12:39 AM IST
തിരുവനന്തപുരം:വിമാനങ്ങൾ റദ്ദാക്കിയത് മൂലമുള്ള യാത്രാതിരക്ക് പരിഹരിക്കാൻ 13ന് തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലെ നിസാമുദ്ദീനിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. രാവിലെ 7.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും.കോട്ടയം,കൊങ്കൺ വഴിയാണ് സർവ്വീസ്.തിങ്കളാഴ്ച വൈകിട്ട് 7ന് ഡൽഹിയിലെത്തും.ട്രെയിൻ നമ്പർ 06159.