ജർമ്മനി ചാമ്പ്യൻമാർ

Thursday 11 December 2025 5:17 AM IST

ചെന്നൈ: പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിൽ ജർമ്മനി ചാമ്പ്യൻമാരായി. ചെന്നൈ മേയർ രാധാകൃഷ്‌ണൻ ഹോക്കി സ്റ്റേഡിയത്തിൽ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനിനെ വീഴ്‌ത്തിയാണ് ജർമ്മനി ഇത്തവണ ചാമ്പ്യന്മാരായത്.പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിൽ ജർമ്മനി എട്ടാം തവണയാണ് ചാമ്പ്യൻമാരാകുന്നത്. ഇരുടീമും 1-1ന് സമനില പാലിച്ചതിനെ തുടർന്നാണ് ഫൈനൽ പെനാൽറ്രി ഷൂട്ടൗട്ടിലേക്ക് നീണ്ടത് ഷൂട്ടൗട്ടിൽ 3-2നാണ് ജർമ്മനിയുടെ ജയം. ഗോൾകീപ്പർ ജാസ്പർ ഡിറ്റ്‌സറുടെ മികച്ച പ്രകടനമാണ് ജർമ്മനിയ്ക്ക് തുണയായത്.