കേരളത്തിന് 187 റൺസ് വിജയലക്ഷ്യം
Thursday 11 December 2025 5:20 AM IST
ഹസാരിബാഗ്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് 187 റൺസ് വിജയലക്ഷ്യം. ആദ്യ ഇന്നിംഗ്സിൽ 127 റൺസിന്റെ ലീഡ് വഴങ്ങിയ ജാർഖണ്ഡ് രണ്ടാം ഇന്നിംഗ്സിൽ 313 റൺസിന് ഓൾഔട്ടായി. തുടർന്ന് മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളം മൂന്നാം ദിനംകളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസെന്ന നിലയിലാണ്.