തദ്ദേശ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു, പോളിംഗ് അമ്പത് ശതമാനം പിന്നിട്ടു
Thursday 11 December 2025 2:45 PM IST
തൃശൂർ: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയോടെ പോളിംഗ് അമ്പത് ശതമാനം പിന്നിട്ടു. 1.15വരെയുള്ള കണക്കുകൾ പ്രകാരം 51.05 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നിലവിൽ പോളിംഗിൽ മലപ്പുറമാണ് മുന്നിൽ.
കണ്ണൂരിലെ മോറാഴ സൗത്ത് എൽ പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു. ലോട്ടറി വിൽപ്പന നടത്തുന്ന സുധീഷ് കുമാറാണ് (48) മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മാണിയൂര്‍ സെൻട്രൽ എൽപി സ്‌കൂളിൽ ബിജെപി ബൂത്ത് ഏജന്റായ രാഹുലിനെ സിപിഎം പ്രവര്‍ത്തകർ ബൂത്തിൽ കയറി മർദ്ദിച്ചതായി പരാതി. പരിക്കുകളോടെ മയ്യില്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.