കുഞ്ഞിന് ഹാർട്ട്ബീറ്റില്ലായിരുന്നു; ആബോർഷനെപ്പറ്റി തുറന്നുപറഞ്ഞ് രേണു സുധി

Thursday 11 December 2025 12:52 PM IST

നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യയും ബിഗ് ബോസ് താരവുമായ രേണു സുധിയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. എന്നാൽ രേണുവിനെക്കുറിച്ച് പല തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നുണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നാണ് രേണു അബോർഷൻ ചെയ്തുവെന്നത്. സുധിയുടെ മരണശേഷമായിരുന്നു അബോർഷനെന്ന രീതിയിലും ചില പ്രചാരണങ്ങൾ ഉണ്ടായി. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് രേണു ഇപ്പോൾ. ഒരു യൂട്യൂബ് ചാനലിന്റെ ചോദ്യത്തോടായിരുന്നു അവരുടെ പ്രതികരണം.

'സ്ത്രീകളാണെങ്കിൽ അബോർഷൻ ഉണ്ടാകുമെന്ന ഒരു സ്‌റ്റേറ്റ്‌മെന്റും ഞാൻ പറഞ്ഞിട്ടില്ല. സ്ത്രീകളാണെങ്കിൽ പ്രഗ്നന്റാകും എന്നേ പറഞ്ഞിട്ടുള്ളൂ. പക്ഷേ അബോർഷനാകുമെന്നൊന്നും പറഞ്ഞിട്ടില്ല. ക്യാപ്ഷന്റെ പ്രശ്നമാണ്. ഞാനങ്ങനെ പറയുമോ, ഞാനും ഒരമ്മയല്ലേ. ക്യാപ്ഷന്റെ പ്രശ്നമാണ്.

മകൻ റിതപ്പനുണ്ടാവുന്നതിനും ആറ് മാസം മുമ്പ് എനിക്കൊരു അബോർഷൻ സംഭവിച്ചിരുന്നു. കുഞ്ഞിന് ഹാർട്ട്ബീറ്റില്ലായിരുന്നു. വയറ്റിൽ കിടന്ന് മരിച്ചു. സുധിച്ചേട്ടനും കിച്ചുവും അന്ന് പൊട്ടിക്കരഞ്ഞു. ആ സമയത്ത് സുധിച്ചേട്ടൻ ചാനലിൽ പ്രോഗ്രാം ചെയ്യുന്നുണ്ട്. മാനസികമായി ഒത്തിരി തളർന്നുപോയ സമയമായിരുന്നു. ലക്ഷ്മി പ്രിയ ചേച്ചിയൊക്കെ എന്നെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. അതുകഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് റിതപ്പനുണ്ടായത്. അതിന് എന്തൊക്കെ കമന്റുകളാണ് വരുന്നത്.എന്താ പ്രതികരിക്കാത്തതെന്ന് കുറേപ്പേർ ചോദിക്കുന്നുണ്ട്. ഞാൻ എന്തിന് പ്രതികരിക്കണം. എന്റെ മൂത്തമോനും വീട്ടുകാരും എനിക്കൊപ്പമുണ്ട്. വേറെ ആരെ ബോധിപ്പിക്കാനാണ്'- രേണു സുധി വ്യക്തമാക്കി.