അഖിലേന്ത്യാ ഇന്റർ സ്കൂൾ ഫുട്ബാൾ ടൂർണമെന്റ് കാഞ്ഞൂരിൽ

Friday 12 December 2025 12:29 AM IST

ആലുവ: ആലുവ മാർ അത്തനേഷ്യസ് ട്രോഫിക്കുവേണ്ടിയുള്ള 23-ാമത് അഖിലേന്ത്യാ ഇന്റർസ്കൂൾ ഇൻവിറ്റേഷൻ ഫുട്ബാൾ ടൂർണമെന്റ് ജനുവരി നാലുമുതൽ കാഞ്ഞൂർ പാറപ്പുറം എയ്ലി സ്പോർട്ട്സ് ആൻഡ് കൾച്ചറൽ അക്കാഡമിയിൽ ആരംഭിക്കും. കേരളത്തിനു പുറത്തുനിന്നുമുള്ള നാല് ടീമുകളടക്കം മികച്ച 16സ്കൂൾ ടീമുകൾ പങ്കെടുക്കും. ആലുവ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് മത്സരവേദി മാറ്റിയതെന്ന് ജനറൽ കൺവീനർ എം.എം. ജേക്കബ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ചിന്നൻ ടി. പൈനാടത്ത് എന്നിവർ അറിയിച്ചു.