പ്രചാരണ സാമഗ്രികൾ നീക്കണം: റാക്കോ
Friday 12 December 2025 1:38 AM IST
കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ അടിയന്തരമായി നീക്കണമെന്ന് റസിഡന്റ്സ് അസോസിയേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഫ്ളക്‌സുകളും ബാനറുകളും പോസ്റ്ററുകളുമുൾപ്പെടെ പ്രചാരണസാമഗ്രികൾ കൊണ്ട് വഴിയോരങ്ങൾ നിറഞ്ഞ സ്ഥിതിയാണ്. മദ്യരഹിത, പരിസ്ഥിതി സൗഹൃദ ക്രിസ്‌മസ്, പുതുവത്സര ആഘോഷം യാഥാർത്ഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സേവ്യർ തായങ്കേരി, കെ.എസ് ദിലിപ് കുമാർ, ഏലൂർ ഗോപിനാഥ്, കെ.ജി.രാധാകൃഷ്ണൻ, ടി.എൻ.പ്രതാപൻ, ഡോ.ജലജ ആചാര്യ, സൈനബ പൊന്നാരിമംഗലം തുടങ്ങിയവർ പങ്കെടുത്തു.