ഭക്ഷ്യമേള സംഘടിപ്പിക്കും
Thursday 11 December 2025 5:42 PM IST
കളമശേരി: ഏലൂർ ഗവ.എൽ.പി സ്കൂളിൽ സഹപാഠിക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി ഇന്ന് രാവിലെ 10.30 മുതൽ 1.30വരെ ഭക്ഷ്യമേള സംഘടിപ്പിക്കും. തങ്ങളുടെ സഹപാഠികളായി വീടുകളിൽ കഴിയുന്ന പ്രിയ കൂട്ടുകാരോടൊപ്പം ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങൾ നടത്തുന്നതിനായി കുട്ടികൾ സ്വന്തം വീടുകളിൽ നിന്ന് ഭക്ഷണങ്ങൾ ഉണ്ടാക്കി ചെറിയ തുകയ്ക്ക് വിതരണം ചെയ്യും. കുട്ടികളിൽ പരസ്പര സഹകരണവും മാനുഷിക മൂല്യങ്ങളും വളർത്തിയെടുക്കുന്നതിന് വേണ്ടിയാണ് സഹപാഠിക്ക് ഒരു കൈത്താങ്ങ് എന്ന പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രധാന അദ്ധ്യാപകൻ സിബി അഗസ്റ്റിൻ പറഞ്ഞു.