അനുസ്മരണം

Thursday 11 December 2025 5:45 PM IST

കൊച്ചി: കേരള നദി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സ്ഥാപകാംഗങ്ങളായ പി.എസ് ഗോപിനാഥൻ നായർ, ഡോ.സീതാരാമൻ, വേണുവാരിയത്ത്, കെ.കെ.ഉസ്മാൻ എന്നിവരെ അനുസ്മരിച്ചു. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് മാനേജർ സിസ്റ്റർ ചാൾസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.പി.രവി അദ്ധ്യക്ഷനായി. എം.സുചിത്ര, സി.ആർ.നീലകണ്ഠൻ, പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി, ചിന്നൻ ടി പൈനാടത്ത്, സി.ഐ. അബ്ദുൾ ജബ്ബാർ, സുബീഷ് ഇല്ലത്ത്, ഏലൂർ ഗോപിനാഥ്, ഡോ.എസ്. രാമചന്ദ്രൻ, സി.എം.ജോയി തുടങ്ങിയവർ പങ്കെടുത്തു.