ദ്വിദിന ഭാഷാ സമ്മേളനം
Thursday 11 December 2025 5:47 PM IST
കൊച്ചി: ഇ.പി.എഫ്.ഒ സൗത്ത് സോണലിന്റെ നേതൃത്വത്തിൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ഔദ്യോഗിക ഭാഷാസമ്മേളനം ജില്ലാകളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. എല്ലാ ഭാഷകൾക്കും അതിന്റേതായ പാരമ്പര്യവും കരുത്തുമുണ്ടെന്നും ഹിന്ദി ഭാഷ തുറന്ന മനസോടും ഇഷ്ടത്തോടും ഉപയോഗിക്കുന്നത് പൊതുജന സേവനമേഖലയെ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുമെന്നും കളക്ടർ പറഞ്ഞു. കൊച്ചി, ലക്ഷദ്വീപ് പി.എഫ് കമ്മീഷണർ ഉത്തംപ്രകാശ്, സോണൽ പി.എഫ് കമ്മീഷണർ എ.രവികുമാർ, മാദ്ധ്യമപ്രവർത്തകരായ കിരൺ പ്രകാശ്, അഭിലാഷ് നൈനാൻ തുടങ്ങിയവർ പങ്കെടുത്തു. ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് രണ്ട് സാങ്കേതിക സെഷനുകൾ സമ്മേളനത്തിലുണ്ട്. ഇന്ന് സമാപിക്കും.