സൗദിയിൽ പ്രവാസി മലയാളി മരിച്ചു; മരണം ഹൃദയാഘാതം മൂലം

Thursday 11 December 2025 6:05 PM IST

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്തിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം താനൂർ പുൽപ്പറമ്പ് സ്വദേശി ചോലക്കം തടത്തിൽ മുഹമ്മദ് അലി (50) ആണ് മരിച്ചത്. റിയാദിലെ അൽ ജസീറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. റിയാദിലെ നസീമിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

കുടുംബത്തിന്റെ നിർദേശപ്രകാരം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗിന്റെ നേതൃത്വത്തിലാണ് കബറടക്കത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നത്.

ചോലക്കം തടത്തിൽ മൂസ-ആയിശുമ്മു ദമ്പതികളുടെ മകനാണ് മുഹമ്മദ് അലി. ഹാജറ, റംല എന്നിവരാണ് ഭാര്യമാർ. ശിബിൽ റഹ്മാൻ, സഹീറ, നസീറ, ജസീറ എന്നിവരാണ് മക്കൾ.