നോളജ് സമ്മിറ്റ് ലോഗോ പ്രകാശനം
Thursday 11 December 2025 6:43 PM IST
കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ 'ബോസ' സംഘടിപ്പിക്കുന്ന ഭാരത നോളജ് സമ്മിറ്റ് 2025ന്റെ ലോഗോയും ബ്രോഷറും പ്രകാശനം ചെയ്‌തു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സെഷനുകളുടെ ഉദ്ഘാടനം കെ.എസ്.ഐ.ഡി ചെയർമാൻ സി.ബാലഗോപാൽ നിർവഹിക്കും. അഞ്ചുവേദികളിലായാണ് പരിപാടി. ആദ്യ സെഷനിൽ കെ. ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി, മുൻ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ.എം.പി. സുകുമാരൻ നായർ, സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടർ ഡോ. വി.എ.ജോസഫ്, മാദ്ധ്യമപ്രവർത്തകൻ അയ്യപ്പദാസ് എന്നിവർ പങ്കെടുക്കും.