ഒരു മാറ്റവുമില്ല, ഇന്ന് സഞ്ജു ബെഞ്ചിലിരിക്കും; രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് ടോസ്

Thursday 11 December 2025 6:51 PM IST

ന്യൂ ചണ്ഡീഗഡ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ടോസ്. നായകന്‍ സൂര്യകുമാര്‍ യാദവ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയച്ചു. പരമ്പരയിലെ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു വി സാംസണ് പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കിയില്ല. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മയെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കട്ടക്കിലെ ആദ്യ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് രണ്ടാം മത്സരത്തിലും ഇന്ത്യ കളത്തിലിറക്കുന്നത്.

കട്ടക്കിലെ ആദ്യ മത്സരത്തില്‍ 101 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ വീഴ്ത്തിയത്. ടീമില്‍ മൂന്ന് മാറ്റങ്ങളാണ് ദക്ഷിണാഫ്രിക്ക വരുത്തിയിട്ടുള്ളത്. ട്രിസ്റ്റന്‍ സ്റ്റബ്‌സിന് പകരം റീസ ഹെന്‍ഡ്രിക്‌സ്, കേശവ് മഹാരാജിന് പകരം ജോര്‍ജ് ലിന്‍ഡേ, നോര്‍ക്യക്ക് പകരം ബാര്‍ട്മാന്‍ എന്നിവര്‍ ടീമില്‍ ഇടം നേടി.

ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്

ദക്ഷിണാഫ്രിക്കന്‍ ടീം: റീസ ഹെന്ഡ്രിക്‌സ്, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡിവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊണോവാന്‍ ഫെറാറിയ, മാര്‍ക്കോ യാന്‍സന്‍, ജോര്‍ജ് ലിന്‍ഡേ, ലുതോ സിപാംല, ലുങ്കി എങ്കിഡി, ഒട്‌നെല്‍ ബാര്‍ട്മാന്‍