മുസിരിസ് ബിനാലെ : 'ഇടം' പ്രദർശനത്തിൽ ടോം വട്ടക്കുഴിയുടെ സൃഷ്ടികളും
Thursday 11 December 2025 6:52 PM IST
കൊച്ചി : മുസിരിസ് ബിനാലെയുടെ ഭാഗമായി നടക്കുന്ന ഇടം പ്രദർശനത്തിൽ ടോം വട്ടക്കുഴിയുടെ സൃഷ്ടികളും. ഗാന്ധിയുടെ മരണം, ലെനിനും കർഷകനും, മൃദുവാംഗിയുടെ ദുർമൃത്യു (നാടകം), കാത്ത് കിടക്കുന്നു, സകലതിനും പൊരുൾ തുടങ്ങി നിരവധി കഥാചിത്രങ്ങൾ ഈ പ്രദർശനത്തിലുണ്ട്. കഴിഞ്ഞ ജൂലായിൽ 'ദി ഷാഡോസ് ഒഫ് അബ്‌സെൻസ്' (അസാന്നിദ്ധ്യത്തിന്റെ നിഴലുകൾ), കൊൽക്കത്തയിലെ ദി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കണ്ടംപററി ഇന്ത്യൻ ആർട്ടിൽ ടോം വട്ടക്കുഴിയുടെ ഏകാംഗ പ്രദർശനം സംഘടിപ്പിച്ചിരുന്നു. ക്യൂബ് ആർട്ട് സ്‌പെയ്‌സസ്, അർമാൻ കളക്ടീവ് ആൻഡ് കഫേ, മട്ടാഞ്ചേരിയിലെ ബസാർ റോഡിലുള്ള ഗാർഡൻ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് 'ഇടം" പ്രദർശിപ്പിക്കുന്നത്.