നാളെ അറിയാം.....
കൊച്ചി: കൂട്ടലുകളും കിഴിക്കലുകളുമെല്ലാം അവസാനിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ജനവിധി നാളെ അറിയാം. കോൺഗ്രസിനും യു.ഡി.എഫിനും പൊതുവേ മേൽക്കോയ്മയുള്ള ജില്ലയിൽ ഇത്തവണ ഇടതു വലതു മുന്നണികൾ ഉറച്ച വിജയ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. ഇരുമുന്നണികളെയും ഞെട്ടിക്കുമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നു. കൊച്ചി കോർപ്പറേഷൻ ഭരണം ആര് പിടിക്കുമെന്നതും തൃപ്പൂണിത്തുറ നഗരസഭയിൽ ബി.ജെ.പി അട്ടിമറി വിജയം നേടുമോ എന്നതും ട്വന്റി-ട്വന്റിയുടെ പ്രകടനവുമാകും ജില്ലയിലെ ശ്രദ്ധാകേന്ദ്രങ്ങൾ. തൃക്കാക്കര നഗരസഭാ ഭരണം ഇടതുപക്ഷം പിടിക്കുമോ എന്നതും ഏവരും ഉറ്റുനോക്കുന്നു. തൃക്കാക്കരയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നാൽ അതും നിർണായകമാകും. ബഹുഭൂരിപക്ഷം നഗരസഭകളും ഭരിക്കുന്നത് യു.ഡി.എഫാണ്. മറ്റുള്ളവരുടെ പിന്തുണയോടെ ഭരിക്കുന്നത് പരിഗണിച്ചാൽ പോലും നഗരസഭകളിൽ ഒൻപതെണ്ണവും നിലവിൽ ഭരിക്കുന്നത് യു.ഡി.എഫാണ്. നാലിടത്ത് മാത്രമാണ് എൽ.ഡി.എഫ് അദ്ധ്യക്ഷന്മാരുള്ളത്. ഇതിൽ മാറ്റം വരുമെന്നും തങ്ങൾക്ക് വിജയമുറപ്പെന്നുമാണ് ഇരുമുന്നണികളുടെയും വാദം.
ബി.ജെ.പി പ്രതിപക്ഷത്തുള്ള ജില്ലയിലെ ഏക നഗരസഭയാണ് തൃപ്പൂണിത്തുറ. ബി.ജെ.പിയുടെ ശക്തികേന്ദ്രവുമാണ്. ഭരണം പിടിക്കാനായാൽ അത് ബി.ജെ.പിക്ക് ചരിത്ര നേട്ടമാകും. 15 വർഷത്തിനിടെ 15 ചെയർപേഴ്‌സൺമാരുണ്ടായ തൃക്കാക്കരയിൽ മുന്നണികൾക്കുള്ളിലുള്ള തർക്കവിതർക്കങ്ങൾ വിധി നിർണയത്തിൽ നിർണായകമാകും.
ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴെണ്ണം എൽ.ഡി.എഫും, ആറെണ്ണം യു.ഡി.എഫും ഒരിടത്ത് ട്വന്റി-20യുമാണ് ഭരിക്കുന്നത്. ട്വന്റി- ട്വന്റി ഭരിക്കുന്ന വടവുകോട് ബ്ലോക്കിൽ വിധി മറിച്ചാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ജില്ലാ പഞ്ചായത്തിൽ 27 ഡിവിഷനുകളിൽ 16ഉം യു.ഡി.എഫ് സീറ്റുകളാണ്. ഏഴെണ്ണം മാത്രമാണ് ഇടതിന്.
കോർപ്പറേഷനിൽ 74ൽ 30 എണ്ണം യു.ഡി.എഫിനും 29 എണ്ണം എൽ.ഡി.എഫിനും അഞ്ചെണ്ണം എൻ.ഡി.എയ്ക്കുമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണിയപ്പോൾ 82 പഞ്ചായത്തുകളിൽ 46 ഇടത്തും യു.ഡി.എഫ് ഭരണം പിടിച്ചു. 21 ഇടത്ത് മാത്രമാണ് എൽ.ഡി.എഫിന് വിജയക്കൊടി പാറിക്കാനായത്. നാലിടത്ത് സമനിലയായപ്പോൾ 11 ഇടത്ത് മറ്റു സഖ്യങ്ങൾ ഭരണം നേടിയിരുന്നു.
പ്രതീക്ഷയോടെ ട്വന്റി-20 കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന ട്വന്റി-20 മികച്ച വിജയ പ്രതീക്ഷയിലാണ്. നിലവിൽ കുന്നത്തുനാട്, കിഴക്കമ്പലം, വെങ്ങോല പഞ്ചായത്തുകളും വടവുകോട് ബ്ലോക്കും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമാണ് കൈവശമുള്ളത്. സമീപത്തെ പഞ്ചായത്തുകളിലും കൊച്ചി കോർപ്പറേഷനിലും മത്സരിക്കുന്ന ട്വന്റി-20 കരുത്ത് തെളിയിച്ച് കൂടുതൽ സീറ്റ് നേടുമോ എന്നുള്ളതാണ് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
വോട്ടെണ്ണൽ കേന്ദ്രങ്ങൾ
ബ്ലോക്ക് പഞ്ചായത്ത്
കോതമംഗലം------ മാർ അത്തനേഷ്യസ് കോളേജ് ഇൻഡോർ സ്റ്റേഡിയം, കോതമംഗലം ആലങ്ങാട് ------ യൂണിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ അങ്കമാലി------ ശ്രീ ശങ്കരാ കോളേജ്, കാലടി ഇടപ്പള്ളി------ ഭാരത മാതാ കോളേജ്, തൃക്കാക്കര കൂവപ്പടി------ എം.ജി.എം ഹയർസെക്കൻഡറി സ്‌കൂൾ, കുറുപ്പംപടി മൂവാറ്റുപുഴ------പി.ഒ. നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ, മൂവാറ്റുപുഴ പാമ്പാക്കുട------ഹയർ സെക്കൻഡറി സ്‌കൂൾ പാമ്പാക്കുട മുളന്തുരുത്തി------എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂൾ, ഉദയംപേരൂർ, നടക്കാവ് വൈപ്പിൻ------ രാമവർമ്മ യൂണിയൻ ഹൈസ്‌കൂൾ, ചെറായി വാഴക്കുളം------സെന്റ് ജോസഫ് യു.പി സ്‌കൂൾ, ചുണങ്ങംവേലി, ആലുവ പാറക്കടവ് ------സെന്റ് ഫ്രാൻസിസ് അസീസി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, അത്താണി വടവുകോട്------ സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി പറവൂർ------എസ്.എൻ.എച്ച്.എസ്.എസ് നോർത്ത് പറവൂർ പള്ളുരുത്തി------സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്‌കൂൾ
മുനിസിപ്പാലിറ്റി
അങ്കമാലി------ മുനിസിപ്പൽ ഓഫീസ്, അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നോർത്ത് പറവൂർ------ ഗവ. ബോയ്സ് ഹൈസ്‌കൂൾ, നോർത്ത് പറവൂർ പിറവം------ എം.കെ.എം ഹൈസ്‌കൂൾ, പിറവം കൂത്താട്ടുകുളം------ മേരിഗിരി സി.എം.ഐ പബ്ലിക് സ്‌കൂൾ, കൂത്താട്ടുകുളം കളമശേരി------ ഗവ. പോളിടെക്നിക്, ഓഡിറ്റോറിയം ഹാൾ, മെയിൻ ബിൽഡിംഗ് 123 എച്ച്.എം.ടി ജംഗ്ഷൻ ഏലൂർ------ പാതാളം ടൗൺ ഹാൾ, ഏലൂർ പെരുമ്പാവൂർ------ മുനിസിപ്പൽ ലൈബ്രറി, പെരുമ്പാവൂർ, നിയർ കുഴുപ്പിള്ളി കാവ് ക്ഷേത്രം മരട് ------ ഗ്രിഗോറിയൻ പബ്ലിക് സ്‌കൂൾ, മരട് ആലുവ------ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, ആലുവ തൃപ്പൂണിത്തുറ------ തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ മൂവാറ്റുപുഴ------ മൂവാറ്റുപുഴ നഗരസഭ ഓഫീസ്, രണ്ടാംനില കച്ചേരിത്താഴം തൃക്കാക്കര------ കാർഡിന് ഹയർസെക്കൻഡറി സ്‌കൂൾ, തൃക്കാക്കര കോതമംഗലം------ ബസ്സിൽ ഹയർസെക്കൻഡറി സ്‌കൂൾ, കോതമംഗലം
കോർപ്പറേഷൻ കൊച്ചി ------ മഹാരാജാസ് കോളേജ് ഓഡിറ്റോറിയം, എറണാകുളം