ലിനാക് സെന്ററുകൾ ആരംഭിക്കാൻ ആസ്‌റ്റർ

Thursday 11 December 2025 10:38 PM IST

നിക്ഷേപം 120 കോടി രൂപ

കൊച്ചി: സാമ്പത്തികമായി പിന്നാക്കമുള്ള ക്യാൻസർ രോഗികളെ സഹായിക്കാൻ 120 കോടി രൂപ നിക്ഷേപത്തിൽ ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ മൂന്ന് വർഷത്തിനകം അഞ്ച് ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കുന്നു. ആദ്യത്തെ കേന്ദ്രം വയനാട്ടിലും രണ്ടാമത്തേത് ബംഗളൂരുവിലുമാണ്. നൂതന ക്യാൻസർ ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ലീനിയർ ആക്‌സിലറേറ്ററുകളും അനുബന്ധ സൗകര്യങ്ങളുമുള്ള ആധുനിക റേഡിയേഷൻ തെറാപ്പി സെന്ററുകളാണ് സ്ഥാപിക്കുക. ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്കും കുറഞ്ഞ വരുമാനമുള്ളവർക്കും ചികിത്സ സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ നൽകും. ആസ്റ്ററിന്റെ സി.എസ്.ആർ. വിഭാഗമായ 'ആസ്റ്റർ വോളന്റിയേഴ്‌സിന്റെ ഭാഗമാണിത്.