വിവോ എക്‌സ് 300 ഫ്‌ളാഗ്ഷിപ്പ് മോഡൽ പ്രകാശനം കോട്ടയത്ത്
കോട്ടയം : പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയായ ഓക്‌സിജൻ ദി ഡിജിറ്റൽ എക്‌സ്‌പെർട്ടും സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുമായി സഹകരിച്ച് പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ മോഡലായ വിവോ എക്‌സ് 300ന്റെ പ്രകാശനവും ആദ്യ വിൽപ്പനയും കോട്ടയം ഐത്തൂസ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു. ചലച്ചിത്രതാരങ്ങളായ വീണ നന്ദകുമാർ, അഞ്ജലി നായർ, ആവണി എന്നിവർ പങ്കെടുത്തു. വിവോ ഇന്ത്യ കീ അക്കൗണ്ട്‌സ് മേധാവി രോഹിത് ബർമൻ, കേരള കീ അക്കൗണ്ട്‌സ് മേധാവി വിമോദ് നായർ, കേരള ബിസിനസ് ഓപ്പറേഷൻ മേധാവി പ്രസാദ്, ഓക്‌സിജൻ സി.ഇ.ഒ ഷിജോ കെ. തോമസ് എന്നിവരും സന്നിഹിതരായിരുന്നു. ശക്തമായ പ്രോസസ്സറുള്ള വിവോ എക്‌സ് 300 മികച്ച പ്രകടനവും കരുത്തുള്ള ബാറ്ററിയും ഉറപ്പാക്കുന്നു. ഡി.എസ്.എൽ.ആർ ക്യാമറയെ വെല്ലുന്ന ഫോട്ടോ ക്ലാരിറ്റി ഉറപ്പാക്കുന്ന ക്യാമറ സംവിധാനമാണ് ആകർഷണം. വിവോ എക്‌സ് 300 സ്മാർട്ട്ഫോൺ എല്ലാ ഓക്‌സിജൻ ഷോറൂമുകളിലും ലഭ്യമാണ്.