ഡേറ്റ സെന്റർ പ്രവർത്തനം ആരംഭിച്ചു
കോന്നി: വോട്ടെണ്ണൽ വിവരങ്ങൾ കൃത്യതയോടെ കാര്യക്ഷമമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ് സ്‌കൂളിൽ ഡേറ്റാ സെന്റർ പ്രവർത്തനം ആരംഭിച്ചു.
വോട്ടെണ്ണൽ ക്രമീകരണങ്ങളുടെ ഭാഗമായി കൗണ്ടിംഗ് റൂമിന് സമീപമാണ് ട്രന്റ് ഡേറ്റാ സെന്റർ ക്രമീകരിച്ചിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ്, വോട്ടിംഗ് മെഷ്യനിലെ വോട്ട് എന്നിവ രേഖപ്പെടുത്തുന്നതിനായി മൂന്ന് നിറങ്ങളിലുള്ള പ്രത്യേകം ഫോമുകൾ ഡേറ്റാ സെന്ററിൽ നിന്ന് തയാറാക്കി കൗണ്ടിംഗ് ടേബിളുകളിൽ നൽകും.
ഓരോ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴും കൃത്യമായ വിവരങ്ങൾ ട്രെന്റ് സൈറ്റ് മുഖേന പൊതുജനങ്ങൾക്ക് അറിയാൻ കഴിയും. ബൂത്ത് തിരിച്ചുള്ള വോട്ടുകളുടെ എണ്ണം, വിശദമായ വോട്ടിംഗ് ശതമാനം, വിജയിച്ച സ്ഥാനാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് എന്നിവ തയാറാക്കുന്നതും ട്രന്റ് പോർട്ടൽ മുഖേനയാണ്. കെ.എസ്.വാൻ, ബി.എസ്.എൻ.എൽ എഫ് ടി ടി എച്ച് എന്നിവയുടെ പ്രത്യേക ഒപ്ടിക്കൽ ഫൈബർ ലൈൻ ഹൈസ്പീഡ് കണക്ഷനാണ് ക്രമീകരിച്ചിരിക്കുന്നത്.
ട്രയൽ റൺ നടത്തി വോട്ടെണ്ണൽ സംബന്ധിച്ച ട്രയൽ റൺ നടത്തി. ഫൈനൽ ട്രയൽ റൺ ഇന്ന് രാവിലെ 11 മുതൽ ഒന്നുവരെ നടക്കും. ഇന്നലെ നടത്തിയ ട്രയൽ റണ്ണിന് കോന്നി ബ്ലോക്ക് വരണാധികാരി ആയുഷ് കുമാർ കോറി, ഉപവരണാധികാരി പി.താര, ബ്ലോക്ക് ടെക്കനിക്കൽ ഓഫീസർ മായ പി.എസ്, തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ ടെക്കനിക്കൽ ടീം അംഗം ജോബിൻ ഈനോസ്, ഗ്രാമപഞ്ചായത്ത് ടെക്കനിക്കൽ അസിസ്റ്റന്റ് മാരായ സുനിത എ.രാജൻ, ശശികല.എസ്, സരിത.എസ്, ജയശ്രീ പ്രദീപ് എന്നിവർ നേതൃത്വം നൽകി.