എസ്.ഐ.ആർ അവലോകനയോഗം മാറ്റിവയ്ക്കണം:ബിനോയ് വിശ്വം

Friday 12 December 2025 12:06 AM IST

തിരുവനന്തപുരം: എസ്.ഐ.ആർ പുരോഗതി വിലയിരുത്താൻ പാർട്ടികളുടെ യോഗം 13ന് കൂടാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പ്ഫലം വരുന്ന ദിവസം യോഗം കൂടാനുള്ള തീരുമാനം മാറ്റണമെന്ന് കമ്മീഷണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഫലവിശകലനവുമായി തിരക്കിലുള്ള നേതാക്കൾക്ക് യോഗത്തിൽ പങ്കെടുക്കാനാകില്ല. മറ്റൊരു ദീവസത്തേക്ക് യോഗം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.