പത്തനംതിട്ട ജില്ലാ പഞ്ചായത്ത്: കൂടുതൽ പോളിംഗ് പള്ളിക്കലിൽ, കുറവ് അങ്ങാടിയിൽ
പത്തനംതിട്ട : ജില്ലാ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് പള്ളിക്കൽ ഡിവിഷനിൽ. 69.87 ശതമാനമാണ് പോളിംഗ്. ആകെ 55,677 വോട്ടർമാരിൽ 38,833 പേർ വോട്ടു ചെയ്തു. പുരുഷൻമാരിൽ 17,636 പേരും സ്ത്രീകളിൽ 21,196 പേരും വോട്ടുകൾ രേഖപ്പെടുത്തി. ആകെയുള്ള ഒരു ട്രാൻസ്ജൻഡറും വോട്ടു രേഖപ്പെടുത്തി. പ്രമാടത്ത് 69.15 ശതമാനവും ചിറ്റാറിൽ 69.14 ശതമാനവും വോട്ടുകൾ ചെയ്തു. അങ്ങാടി ഡിവിഷനിലാണ് കുറഞ്ഞ പോളിംഗ് 62.59 ശതമാനം.
പുതിയതായി രൂപീകരിച്ച കലഞ്ഞൂർ ഡിവിഷനിൽ 67.02 ശതമാനമാണ് പോളിംഗ്. ആകെയുള്ള 52,729 വോട്ടർമാരിൽ 35,341 പേരാണ് വോട്ടു ചെയ്തത്.
ഡിവിഷനുകളിലെ വോട്ട് നില
വോട്ടർമാർ, വോട്ട് ചെയ്തവർ, പോളിംഗ് ശതമാനം എന്ന ക്രമത്തിൽ പുളിക്കീഴ് : 61401 - 41270 - 67.21 കോയിപ്രം : 61500 , 39395 , 64.06 മല്ലപ്പള്ളി : 57257 , 38350 , 66.98 ആനിക്കാട് : 63694 , 42407 , 66.58 അങ്ങാടി : 54905 , 34364 , 62.59 റാന്നി : 52786 , 35054 , 66.41 ചിറ്റാർ : 49181 , 34002 , 69.14 മലയാലപ്പുഴ : 45750 , 30333 , 66.30 കോന്നി : 45355, 31368 , 69.15 കൊടുമൺ : 58414 , 40031 , 68.53 കലഞ്ഞൂർ : 52729 , 35341 , 67.02 ഏനാത്ത് : 49111 , 33659 , 68.54 പള്ളിക്കൽ : 55677 , 38833 , 69.75 കുളനട : 58487, 39698 , 67.87 ഇലന്തൂർ : 45784 , 30697 , 67.05 കോഴഞ്ചേരി : 60134 , 38727 , 64.40
ആകെ വോട്ട് ചെയ്തവർ 614213,
പോളിംഗ് ശതമാനം 66.94