അക്സർ പട്ടേലിന് ഓൾ റൗണ്ടർ അവാർഡ് സമ്മാനിച്ചത് അശ്വതി ആനന്ദൻ

Friday 12 December 2025 2:10 AM IST
ഒഡീഷയിലെ കട്ടക്ക് സ്റ്റേഡിയത്തിൽ അക്സർ പട്ടേലിന് ഒാൾറൗണ്ടർ അവാർഡ് നൽകുന്ന ഉതിമൂട് സ്വദേശി അശ്വതി ആനന്ദൻ

പത്തനംതിട്ട: കഴിഞ്ഞ ദിവസം ഒഡിഷയിലെ കട്ടക്കിൽ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയുടെ അക്സർ പട്ടേലിന് ഓൾറൗണ്ടർ അവാർഡ് സമ്മാനിച്ചത് ഉതിമൂട് സ്വദേശി അശ്വതി ആനന്ദൻ. കളിയുടെ സ്പോൺസറായ എസ്. ബി.ഐ ലൈഫിന്റെ പത്തനംതിട്ട ബ്രാഞ്ചിലെ ടോപ് പെർഫോർമറാണ് അശ്വതി ആനന്ദൻ. കണ്ടത്തിങ്കൽ തടത്തിൽ വീട്ടിൽ രഞ്ജിത്ത് രാമകൃഷ്ണന്റെ ഭാര്യയാണ്. ആദിദേവ്, ആദിദർശ് എന്നിവർ മക്കൾ.