പാലക്കാട് ഉച്ചയോടെ 50 തൊട്ട് പോളിംഗ്
പാലക്കാട്: മുന്നണികളും സ്ഥാനാർത്ഥികളും ഒരുമാസം നെല്ലറയെ ഉഴുതുമറിച്ച് പ്രചാരണം നടത്തിയതിന്റെ ആവേശം ആദ്യമണിക്കൂറിലെ പോളിംഗ് പ്രകടമായിരുന്നില്ല. വൃശ്ചികമാസത്തിന്റെ മരംകോച്ചും തണുപ്പുപോലെയായിരുന്നു പാലക്കാട് ജില്ലയിലെ ആദ്യമണിക്കൂറിലെ പോളിംഗ്. രാവിലെ ഏഴിന് പോളിംഗ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കനുസരിച്ച് പാലക്കാട് ജില്ലയിലെ ആകെ പോളിംഗ് 3.18 ശതമാനം മാത്രം. ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ജില്ലകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറവായിരുന്നു. ഇതേ ട്രെൻഡാകുമോ എന്ന ആശങ്ക ആദ്യമണിക്കൂറിൽ രാഷ്ട്രീയ പാർടികൾക്കും സ്ഥാനാർത്ഥികൾക്കുമുണ്ടായിരുന്നു. തണുത്തുറഞ്ഞ ആദ്യമണിക്കൂറിന് ശേഷം പിന്നീടങ്ങോട്ട് പോളിംഗ് ശതമാനം ക്രമാനുഗതമായി ഉയരുന്ന കാഴ്ചായായിരുന്നു. രണ്ടാം മണിക്കൂറിൽ പോളിംഗ് ശതമാനം 7.95 ശതമാനം. 10 മണിയോടെ പെട്ടെന്നൊരു കുതിച്ചുചാട്ടമായിരുന്നു. മൂന്നാം മണിക്കൂർ അവസാനിക്കുമ്പോൾ ജില്ലയിലെ പോളിംഗ് ശതമാനം 20.68 എത്തി. 11 മണിയോടെ അത് 29.32 ലേക്കും പിന്നീട് 40.52 ലേക്കും ഉയർന്നു. ഒരുമണിയോടെ തന്നെ ജില്ലയിലെ പോളിംഗ് ശതമാനം 50 ശതമാനം തൊട്ടു.
പോളിംഗ് ശതമാനം -ഓരോ മണിക്കൂറിൽ
(നഗരസഭ - പോളിംഗ് ശതമാനം - സമയം എന്നീ ക്രമത്തിൽ)
1.ഒറ്റപ്പാലം - 2.43% (8എ.എം), 8.07%(9 എ.എം), 20.4%(10 എ.എം), 28.02%(11 എ.എം),37.8% (12 പി.എം)
2.പാലക്കാട് - 2.88%( 8എ.എം), 6.98%(9.എ.എം), 17.01(10എ.എം), 23.01%(11 എ.എം), 32.65 (12 പി.എം)
3.തത്തമംഗലം - ചിറ്റൂർ - 4.88%(8 എ.എം), 8.3 %(9എ.എം), 20.85%(10 എ.എം), 30.2%( 11 എ.എം), 41.71(12 പി.എം)
4. പട്ടാമ്പി - 2.99% (8എ.എം), 9.98%( 9 എ.എം), 23.98% (10 എ.എം), 34.96% (11 എ.എം), 45.66 (12 പി.എം)
5. ചെർപ്പുളശേരി - 2.39%(8എ.എം), 8.69%( 9എ.എം), 22.87%(10 എ.എം), 30.39%(11 എ.എം), 41.37%( 12 പി.എം)
6. മണ്ണാർക്കാട് - 3.49% (8എ.എം), 8.97%(9എ.എം), 21.87%(10 എ.എം), 33.82%(11 എ.എം), 44.95%(12പി.എം)
7. ഷൊർണൂർ - 2.29% (8 എ.എം), 7.82%(9എ.എം), 20.4%(10 എ.എം), 27.08%( 11 എ.എം), 38.09%(12പി.എം)