ജഡ്ജിയെ അവഹേളിക്കൽ: മുഖ്യമന്ത്രിക്ക് പരാതി നൽകി
Friday 12 December 2025 12:19 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിയെ വ്യക്തിഹത്യ ചെയ്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിംഗിന്റെ പരാതി തുടർ നടപടിക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.