അഡ്വ.ടി.കെ.കമാലുദ്ദീൻ മുസലിയാർ അന്തരിച്ചു
Friday 12 December 2025 12:25 AM IST
കൊല്ലം: വ്യവസായ പ്രമുഖനായിരുന്ന പരേതനായ തങ്ങൾകുഞ്ഞ് മുസലിയാരുടെ മകനും ടി.കെ.എം ട്രസ്റ്റ് സെക്രട്ടറിയും വ്യവസായിയുമായ ആശ്രാമം സിതാരയിൽ അഡ്വ.ടി.കെ.കമാലുദ്ദീൻ മുസലിയാർ (88) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11ന് കിളികൊല്ലൂർ വലിയപള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ. വെസ്റ്റേൺ ഇന്ത്യാ പ്ളൈവുഡ് സ്ഥാപകനും വ്യവസായിയുമായിരുന്ന എ.കെ.കാദർകുട്ടിയുടെ മകൾ പി.കെ.ജമീലാബീവിയാണ് ഭാര്യ. മക്കൾ:അമീന മുസലിയാർ,സൈദാമുസലിയാർ,ഫൈസൽ മുസലിയാർ.മരുമക്കൾ:ഡോ.റഫീഖ്,ആഷിക്ക്,മറിയം.