അഴീക്കൽ ഹാർബറിലെ വലപ്പണി ഷെഡ് ഉപയോഗശൂന്യം: ലക്ഷങ്ങൾ മുടക്കിയ പദ്ധതി പാഴാകുന്നു
കരുനാഗപ്പള്ളി: മത്സ്യബന്ധന യാനങ്ങളുടെ വലകളുടെ അറ്റകുറ്റപ്പണികൾക്കായി അഴീക്കൽ ഫിഷിംഗ് ഹാർബറിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വലപ്പണി ഷെഡ് ഉപയോഗശൂന്യമായി കിടക്കുന്നു. ഹാർബർ എൻജിനീയറിംഗ് വകുപ്പ് 3 വർഷം മുമ്പ് നിർമ്മിച്ച ഈ ഷെഡ്, ഹാർബറിന്റെ വികസനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമാകേണ്ടിയിരുന്ന പദ്ധതിയായിരുന്നു.
ചെളിയും മണൽക്കൂനകളും ഭീഷണി
ഹാർബറിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് വലപ്പണി ഷെഡ് സ്ഥിതി ചെയ്യുന്നത്. എന്നാൽ, ഷെഡിലേക്ക് യാനങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്ന തെക്ക് ഭാഗത്ത് മണൽക്കൂനകളും ചെളിയും അടിഞ്ഞുകൂടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇവിടെ അടിഞ്ഞുകൂടിയിരിക്കുന്ന മണലും ചെളിയും ഡ്രഡ്ജ് ചെയ്ത് നീക്കാൻ ബന്ധപ്പെട്ടവർ കാണിക്കുന്ന അനാസ്ഥയാണ് തൊഴിലാളികൾക്ക് വിനയാകുന്നത്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയെത്തുന്ന വള്ളങ്ങളിലെ വലകൾക്ക് കടലിന്റെ അടിഭാഗത്തുള്ള വസ്തുക്കളിൽ തട്ടിയും കടൽ മാക്രികളുടെ ആക്രമണത്താലും കേടുപാടുകൾ സംഭവിക്കുന്നത് സാധാരണമാണ്. കേടുപാടുകൾ സംഭവിച്ച വലകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തിയാക്കിയില്ലെങ്കിൽ ഭീമമായ നഷ്ടം ഉണ്ടാകും.
ലക്ഷങ്ങളുടെ നഷ്ടം
- നിലവിൽ അഴീക്കൽ ഫിഷിംഗ് ഹാർബറിൽ നൂറോളം മത്സ്യബന്ധന യാനങ്ങളാണ് എത്തുന്നത്.
- ഒരു വള്ളത്തിൽ ഏകദേശം 2000 കിലോഗ്രാം വല ആവശ്യമുണ്ട്.
- ഒരു പുതിയ സെറ്റ് വല ഇറക്കുന്നതിന് 35 ലക്ഷം രൂപയോളം ചെലവ് വരും.
- മത്സ്യത്തൊഴിലാളികൾ സംഘം ചേർന്ന് ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് വലയും വള്ളവും ഇറക്കുന്നത്.
- ഹാർബർ പ്രവർത്തനം ആരംഭിച്ച കാലം മുതൽ വലകളുടെ അറ്റകുറ്റപ്പണികൾക്കായി തൊഴിലാളികൾ സ്വകാര്യ കടവുകളെയാണ് ആശ്രയിക്കുന്നത്.
- ഇതിനായി സ്വകാര്യ കടവ് ഉടമകൾക്ക് സ്ഥല വാടക നൽകേണ്ടി വരുന്നു.
- ഈ സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാനാണ് ഹാർബർ എൻജിനീയറിംഗ് വകുപ്പ് പൊതുമേഖലയിൽ വലപ്പണി ഷെഡ് നിർമ്മിച്ചത്. എന്നാൽ നിർമ്മാണം പൂർത്തിയായിട്ടും ഈ പൊതുമേഖലാ ഷെഡ് കൊണ്ട് മത്സ്യത്തൊഴിലാളികൾക്ക് നാളിതുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.
പ്രതിസന്ധി പരിഹരിക്കാൻ, വലപ്പണി ഷെഡിലേക്ക് വള്ളങ്ങൾ കടന്ന് വരത്തക്ക തരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മണൽക്കൂനകളും അടിയന്തരമായി ഡ്രഡ്ജ് ചെയ്തു നീക്കണം.
മത്സ്യത്തൊഴിലാളികൾ