സ്കൂ​ളു​ക​ൾ​ക്ക് ​ക്രി​സ്മ​സ് അ​വ​ധി​ 24​ ​മു​തൽ

Friday 12 December 2025 12:52 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​സ്‌​കൂ​ളു​ക​ൾ​ ​ക്ക് ക്രി​സ്മ​സ് ​അ​വ​ധി​ 24​ മുതൽ ജ​നു​വ​രി​ ​നാലുവരെയാണ്.​ ഇ​ത്ത​വ​ണ​ 12​ ​ദി​വ​സ​മാ​ണ് ​അ​വ​ധി.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ക്രി​സ്മ​സ് ​പ​രീ​ക്ഷ​ ​പു​ന​ക്ര​മീ​ക​രി​ച്ചി​രു​ന്നു.​ ​എ​ൽ.​പി​ ​വി​ഭാ​ഗം​ ​ഒ​ഴി​കെ​യു​ള്ള​ ​പ​രീ​ക്ഷ​ക​ൾ​ 15​ന് ​തു​ട​ങ്ങും.​ ​ എ​ൽ.​പി​ ​പ​രീ​ക്ഷ​ക​ൾ​ 17​നാ​ണ് ​ആ​രം​ഭി​ക്കു​ക.​ ​ഒ​ന്നു​ ​മു​ത​ൽ​ ​പ​ത്ത് ​വ​രെ​യു​ള്ള​ ​ക്ലാ​സു​ക​ളി​ലെ​ ​പ​രീ​ക്ഷ​ക​ൾ​ 23​ന് ​അ​വ​സാ​നി​ക്കും.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗം​ ​പ​രീ​ക്ഷ​ ​ആ​ദ്യ​ഘ​ട്ടം​ 15​നു​ ​തു​ട​ങ്ങി​ 23​ന് ​അ​വ​സാ​നി​ക്കും.​ ​ശ​നി​യാ​ഴ്ച​യും​ ​ (20 )പ​രീ​ക്ഷ​യു​ണ്ടാ​കും.​ ​അ​വ​ധി​ക്കു​ശേ​ഷം​ ​ജ​നു​വ​രി​ ​ആ​റി​ന് ​പ്ല​സ് ​വ​ണ്ണി​നും​ ​പ്ല​സ് ​ടു​വി​നും​ ​ഒ​രു​ ​പ​രീ​ക്ഷ​ ​വീ​തം​ ​ന​ട​ക്കും.