യുവാവ് പിടിയിൽ

Friday 12 December 2025 12:08 AM IST

തൃക്കോവിൽവട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പൊലീസ് പിടിയിലായി. തൃക്കോവിൽവട്ടം മുഖത്തല പുത്തൻ പുരയിൽ വീട്ടിൽ ആരോമലാണ് (23) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി ട്യൂഷൻ ക്ലാസിന് പോയി മടങ്ങിവരുന്ന വഴിയിൽ വച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയോട് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ പി.പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ നിതിൻ നളൻ, സി.പി.ഒമാരായ സന്തോഷ് ലാൽ, ശംഭു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.