ദേ​ശീ​യ​പാ​ത 744 വി​ക​സി​പ്പി​ക്കണം

Friday 12 December 2025 12:17 AM IST

കൊല്ലം: ചി​ന്ന​ക്ക​ട മു​തൽ ഇ​ട​മൺ വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത 744 വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എൻ.കെ പ്രേ​മ​ച​ന്ദ്രൻ എം.​പി ലോ​ക്‌സ​ഭ​യിൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കു​ള്ള ചി​ന്ന​ക്ക​ട-ഇ​ട​മൺ ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് മാ​റ്റാൻ നി​ല​വി​ലെ റോ​ഡ് പ​ര്യാ​പ്​ത​മ​ല്ല. ദേ​ശീ​യ​പാ​ത​യും അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളും ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ സ്ഥ​ല​ങ്ങ​ളാ​ണ്. പു​തി​യ ഗ്രീൻ​ഫീൽ​ഡ് ഹൈ​വേ ദീർ​ഘ​ദൂ​ര യാ​ത്ര​ക്കാർ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ്. എ​ന്നാൽ പ​ഴ​യ ദേ​ശീ​യ​പാ​ത നി​ര​ന്ത​ര​മാ​യി ഉ​പ​യോ​ഗി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​വർ​ക്ക് അ​തി​ന് പ​ക​ര​മാ​യി ദേ​ശീ​യ​പാ​ത 744നെ കാ​ണാൻ ക​ഴി​യി​ല്ല. പ​ഴ​യ ദേ​ശീ​യ​പാ​ത​ വി​ക​സ​ന​ത്തി​നു​ള്ള സ​മ​ഗ്ര നിർ​ദ്ദേ​ശം കേ​ന്ദ്ര​സർ​ക്കാർ അം​ഗീ​ക​രി​ച്ച​താ​ണ്. വി​ക​സ​ന പ​ദ്ധ​തി വ്യ​ക്ത​മാ​ക്കാ​ത്ത കാ​ര​ണ​ങ്ങ​ളാൽ നിറുത്തി​വ​ച്ചി​രിക്കുകയാ​ണ്. എ​ത്ര​യും വേഗം വി​ക​സ​ന പ​ദ്ധ​തി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് എം​.പി ആ​വ​ശ്യ​പ്പെ​ട്ടു.