ജോലി ചെയ്യാൻ സാഹചര്യം ഒരുക്കണം
Friday 12 December 2025 12:28 AM IST
കൊല്ലം: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഫീൽഡിൽ ജോലി ചെയ്യുന്ന ബി.എൽ.ഒമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർത്തവ്യ നിർവഹണത്തിനിടെ അമ്പലംകുന്നിൽ ബി.എൽ.ഒ ആദർശിന് മർദ്ദനമേറ്റ സംഭവത്തിൽ കമ്മിറ്റി അപലപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം. സ്ത്രീകൾ അടക്കമുള്ള ബി.എൽ.ഓമാർക്ക് ഭയരഹിതരായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കിക്കൊടുക്കാൻ ഇലക്ഷൻ കമ്മിഷനും ജില്ലാ ഭരണകൂടവും തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് എസ്.ഉല്ലാസ്, സെക്രട്ടറി ആർ.ധനോജ് കുമാർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.