ശ്രീശാരദാ ജയന്തി ആഘോഷിച്ചു
കൊല്ലം: മനുഷ്യത്വത്തിന്റെ സ്ത്രീരൂപമാണ് ശ്രീശാരദാ ദേവിയെന്ന് പെരുമൺ വിവേകാനന്ദപുരം ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ ശ്രീശാരദാ ദേവിയുടെ 173 -ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് അമൃതാനന്ദമയി മഠം മുളങ്കാടകം കാര്യദർശിനി ബ്രഹ്മചാരിണി രമാജി പറഞ്ഞു. ശ്രീരാമകൃഷ്ണ മഠത്തിന്റെ സംഘജനനിയായും ശാരദാദേവി അറിയപ്പെടുന്നു. സഹജീവികളോട് കരുണയും സ്നേഹവും പകർന്ന ശാരദാദേവിയുടെ ദർശനങ്ങൾ ഇന്നും ലോകത്ത് അറിയപ്പെടുന്നു. ചടങ്ങിൽ ഓസോൺ ചന്ദ്രബാബു, പെരുമൺ സുചിത്ര, ശാന്തദേവി, ശ്രീജിത്ത് മുളങ്കാടകം, ക്ഷേത്രം മേൽശാന്തി അനീഷ്, ദിനേശ്കുമാർ ചോഴത്തിൽ, സുരേഷ്കുമാർ, ശ്രീജി, സ്വാമി വിശ്വാനന്ദ സരസ്വതി തുടങ്ങിയവർ പങ്കെടുത്തു. ട്രസ്റ്റി ടി. ദിനേശൻ നന്ദി രേഖപ്പെടുത്തി.