ലോകകപ്പ് ടിക്കറ്റ് വിൽപ്പന തുടങ്ങി

Friday 12 December 2025 12:30 AM IST

മുംബയ് : അടുത്ത ഫെബ്രുവരി മുതൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപ്പന തുടങ്ങിയതായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ആദ്യ ഘട്ടത്തിലെ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പനയാണ് ആരംഭിച്ചത്. 100 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.tickets.cricketworldcup.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് സ്വന്തമാക്കാം.