മോട്ടിവേഷൻ ക്ലാസ്
കൊല്ലം: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ അഭിമുഖ്യത്തിൽ 21ന് വൈകിട്ട് 4 മുതൽ 5.30 വരെ ആശ്രാമം പുന്നത്താനം ജംഗ്ഷനിലെ വിശ്വജ്യോതി ഭവനിൽ ജൂവൽ ഒഫ് ഇന്ത്യ ബ്രഹ്മാകുമാരി സിസ്റ്റർ കോതൈയുടെ മോട്ടിവേഷൻ ക്ലാസ് ഉണ്ടായിരിക്കും. കോയമ്പത്തൂർ ശ്രീരാമലിംഗം സ്പിന്നേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ എന്ന ഉത്തരവാദിത്വത്തോടൊപ്പം വർഷങ്ങളായി രാജയോഗ പരിശീലനം നടത്തിവരുന്നു. നമ്മുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാമെന്ന് ക്ലാസിൽ വിശദീകരിക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 7907520718 എന്ന നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് രഞ്ജിനി ബെഹൻജി അറിയിച്ചു.