റി​ക്രൂ​ട്ട്‌​മെന്റ്​ ഡ്രൈ​വ്​

Friday 12 December 2025 12:39 AM IST

കൊ​ല്ലം: കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ പോ​ളി​ടെ​ക്‌​നി​ക്​ കോ​ളേ​ജി​ലെ ട്രെ​യി​നിം​ഗ്​ ആൻ​ഡ്​ പ്ളേസ്‌​മെന്റ്​ സെ​ല്ലു​മാ​യി ചേർ​ന്ന്​ പോ​ളി​ടെ​ക്‌​നി​ക്​ ഡി​പ്ലോ​മാ പഠ​നം പൂർ​ത്തീ​ക​രി​ച്ച വി​ദ്യാർ​ത്ഥി​കൾ​ക്കാ​യി 15ന് രാവിലെ 9ന് റി​ക്രൂ​ട്ട്‌​മെന്റ്​ ഡ്രൈ​വ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. തി​ര​ഞ്ഞെ​ടുക്ക​പ്പെ​ടു​ന്ന​വർ​ക്ക്​ ത​മി​ഴ്​നാ​ട്ടി​ലെ ഹോ​സൂ​രി​ലു​ള്ള ടാറ്റ ഇലക്ട്രോണിക്സ് പ്ളാന്റിൽ പ്ളേ​സ്‌​മെന്റ്​ ല​ഭി​ക്കും. കോ​ളേ​ജ്​ ഓ​ഡി​റ്റോ​റി​യ​ത്തിൽ ന​ട​ക്കു​ന്ന റി​ക്രൂ​ട്ട്‌​മെന്റ്​ ഡ്രൈ​വിൽ സി​വിൽ, മെ​ക്കാ​നി​ക്കൽ, ഇലക്ട്രിക്കൽ, ഇ​ലക്ട്രോ​ണി​ക്‌​സ്​, ക​മ്പ്യൂ​ട്ടർ, ഇൻ​സ്​ട്രമെ​ന്റേ​ഷൻ ട്രേ​ഡു​ക​ളിൽ ഡി​പ്ലോ​മാ പഠ​നം പൂർ​ത്തി​യാ​ക്കി​യ വി​ദ്യാർ​ത്ഥി​കൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ​മർ​പ്പി​ക്കേ​ണ്ട ലി​ങ്ക് https://docs.google.com/forms/d/e/1FAIpQLSf_2YDU4chWSzOq5hdrZ5QzNDAR1PdXH6UUTJjoHuYrdZbGpQ/viewform?usp=publish-editor. അ​പേ​ക്ഷ സ​മർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 14ന് വൈ​കിട്ട് 4. ഫോൺ: 9746853667.