ഓർമ്മിക്കാൻ

Friday 12 December 2025 1:45 AM IST

1. സി.ഡി.എസ്, എൻ.ഡി.എ പരീക്ഷ, 30വരെ അപേക്ഷിക്കാം:- കമ്പൈൻഡ് ഡിഫൻസ് സർവീസ് (സി.ഡി.എസ്), നാഷണൽ ഡിഫൻസ് അക്കാഡമി & നേവൽ അക്കാഡമി (എൻ.ഡി.എ & എൻ.എ) 2026 പരീക്ഷകൾക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. 30വരെ രജിസ്റ്റർ ചെയ്യാം. ആർമി, എയർഫോഴ്സ്, നേവി വിംഗുകളിലെ 394 ഒഴിവുകളിലേക്കാണ് എൻ.ഡി.എ പരീക്ഷ. സി.ഡി.എസിൽ 451ഒഴിവുകളുണ്ട്. ഏപ്രിൽ 12നാണ് പരീക്ഷ. വെബ്സൈറ്റ്: upsconline.nic.in.

2. പി.ജി മെഡിക്കൽ രണ്ടാം ഘട്ട അലോട്ട്‌മെന്റ്‌:- കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ പി.ജി.മെഡിക്കൽ 2025 സ്റ്റേറ്റ്‌ ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്‌ നടപടികൾ ആരംഭിച്ചു. അപേക്ഷകർക്ക്‌ ഓപ്ഷൻ കൺഫർമേഷൻ നടത്താനും ഒഴിവാക്കാനും പുനക്രമീകരിക്കാനുമുള്ള സൗകര്യം www.cee kerala.gov.in വെബ്സൈറ്റിലെ കാൻഡിഡേറ്റ്‌ പോർട്ടലിൽ 17ന് വൈകിട്ട് 5വരെ ലഭ്യമാണ്.