പോളിംഗിനിടെ തേനീച്ചയാക്രമണം 15 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Friday 12 December 2025 3:40 AM IST

തൃശൂർ: വോട്ട് ചെയ്യാനെത്തിയവർക്ക് നേരെ തേനീച്ചയുടെ ആക്രമണം. വലക്കാവ് ഇക്കണ്ടവാരിയർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നലെ രാവിലെ എട്ടോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാരെ തേനീച്ചയാക്രമിച്ചത്. സംഭവത്തിൽ പരിക്കേറ്റ 15 പേരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. എന്നാൽ,ഗുരുതര പരിക്കേറ്റ വലക്കാവ് ചക്കാലക്കൽ വീട്ടിൽ അർജുൻ (34) തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. വനംവകുപ്പ്,അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരെത്തി പരിസരം ശാന്തമാക്കി. സമീപമുള്ള കാട്ടിനുള്ളിൽ നിന്നാണ് തേനീച്ച എത്തിയതെന്നാണ് നിഗമനം.