സ്ഥാനാർത്ഥിയുടെ വീടിന് മുന്നിൽ സ്ഫോടനം നാടൻ ബോംബുകൾ കണ്ടെത്തി

Friday 12 December 2025 3:51 AM IST

കാസർകോട്: ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.ഐയിലെ പ്രകാശൻ കുമ്പഡാജെയുടെ വീട്ടിന് മുന്നിൽ സ്ഫോടനം. സമീപത്തുനിന്ന് നാടൻ ബോംബും കണ്ടെത്തി. പ്രകാശൻ കുമ്പഡാജെയുടെ വീടിനു മുന്നിലെ തോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടന്നത്. ശബ്ദം കേട്ട് നാട്ടുകാരെത്തിയപ്പോൾ പ്രകാശന്റെ വളർത്തു നായ ചത്തു കിടക്കുകയായിരുന്നു. സമീപത്ത് മൂന്നു ബോംബുകൾ കൂടി കണ്ടെത്തി.