ഒരുലിറ്ററിന് വെറും 35 രൂപ; ഇവിടെ ബ്രാൻഡ് മദ്യത്തിനുവരെ ചീപ്പ് വില, ഇന്ത്യക്കാർ കൊതിക്കുന്ന സ്ഥലം
ഹനോയ്: ആഘോഷങ്ങളിൽ നിന്ന് മാറ്റിനിർത്താൻ കഴിയാത്ത സാധനങ്ങളാണ് മദ്യവും വൈനുകളും. അമിതമദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണെന്ന് അറിഞ്ഞിട്ടും പലരും മദ്യം ഒഴിവാക്കാൻപോലും തയ്യാറായിട്ടില്ല. പ്രതീക്ഷിക്കാത്ത സമയത്ത് മദ്യത്തിന്റെ വില കൂടുന്നതും പലരെയും ആശങ്കപ്പെടുത്താറുണ്ട്. ഇന്ത്യൻ വിപണിയിൽ തന്നെ അത്തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്. ചില ബ്രാൻഡുകളുടെ വില ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായിരിക്കും. ഇത് മദ്യപ്രേമികളിൽ ഒരുപോലെ നിരാശയും ദേഷ്യവും ഉണ്ടാക്കുന്നുണ്ട്.
എന്നാൽ വിയറ്റ്നാമെന്ന രാജ്യത്തെ അവസ്ഥ അൽപം വ്യത്യസ്തമാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ മദ്യം ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. ചില റിപ്പോർട്ടുകളനുസരിച്ച് വിയറ്റ്നാമിൽ ഒരു ലിറ്റർ മദ്യത്തിന്റെ വില വെറും 35 രൂപ മാത്രമാണ്. രാജ്യത്തുള്ളവർക്ക് എളുപ്പത്തിൽ മദ്യം ലഭിക്കുകയെന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണിത്. അതുപോലെ മിതമായ നിരക്കിൽ മികച്ച ബ്രാൻഡിലുള്ള മദ്യം ലഭിക്കുന്ന മറ്റൊരു രാജ്യമാണ് യുക്രെയ്ൻ. ഇവിടെ ഒരുകുപ്പി മദ്യംവാങ്ങാൻ വെറും 45 രൂപ മാത്രമേ ചിലവാകുള്ളൂ. അതുപോലെ ചില ആഫ്രിക്കൻ രാജ്യങ്ങളിലും ഒരുകുപ്പി മദ്യം വാങ്ങാൻ 75 രൂപ മാത്രമേ ചിലവാകുള്ളൂ.
ഇത്തരം രാജ്യങ്ങളിൽ സർക്കാർ കുറഞ്ഞ എക്‌സൈസ് തീരുവയാണ് ഈടാക്കുന്നത്. മാത്രവുമല്ല ഈ രാജ്യങ്ങളിൽ മദ്യനിർമാണത്തിന് വലിയ ചെലവുകളൊന്നുമില്ലയെന്നതും മറ്റൊരു കാരണമാണ്. എന്നാൽ ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മദ്യം കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിലെ കസ്റ്റംസ് നിയമങ്ങളനുസരിച്ച് മാത്രമേ മദ്യം എത്തിക്കാൻ കഴിയുകയുള്ളൂ. ഈ നിയമം അനുസരിച്ച് പ്രായപൂർത്തിയായവർക്ക് രണ്ട് വിറ്റർ മദ്യമോ വൈനോ മാത്രമേ ഇന്ത്യയിലേക്ക് സൗജന്യമായി കൊണ്ടുവരാൻ സാധിക്കൂള്ളൂ. ഈ പരിധി കഴിഞ്ഞാൽ ഉയർന്ന കസ്റ്റംസ് തീരുവ ഈടാക്കും. വൈനിന് 206 ശതമാനം വരെയും മദ്യത്തിന് 218 ശതമാനം വരെയും നികുതി നൽകേണ്ടി വരും. ഇത്തരം രാജ്യങ്ങളിൽ നിന്ന് മദ്യം വാങ്ങി സ്വന്തം രാജ്യങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവർ നിയമങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം.