പ്രവാസികൾക്ക് പുതുവത്സര സമ്മാനം; ശമ്പളത്തോടെ അവധി ലഭിക്കും, പ്രഖ്യാപനവുമായി ഗൾഫ് രാജ്യം
Friday 12 December 2025 12:20 PM IST
അബുദാബി: പുതവത്സര ദിനമായ 2026 ജനുവരി ഒന്ന് വ്യാഴാഴ്‌ച യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള അവധിയാണെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.
പൊതു, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധി ദിവസങ്ങൾ സംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവധിയെ സംബന്ധിച്ചുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.