ഹോപ്പ് ഫോർ ദി ഹോപ്പ്ലസ്
Saturday 13 December 2025 12:57 AM IST
കൊച്ചി: മുംബയ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രെഡിക്ടീവ് ഹോമിയാേപ്പതിയുടെ കൊച്ചി കേന്ദ്രവും തൃപ്പൂണിത്തുറ സായി സേവാ സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന ‘‘ഹോപ്പ് ഫോർ ദി ഹോപ്പ്ലസ്’’ പ്രതീക്ഷ ക്യാമ്പ് നാളെ രാവിലെ കൊച്ചി വൈറ്റില ടാഗോർ റോഡിലുള്ള പ്രെഡക്ടീവ് ഹോമിയോപ്പതി ഫാമിലി മെഡിക്കൽ സെന്ററിൽ നടക്കും. ഓട്ടിസം, ബുദ്ധിമാന്ദ്യം, കാഴ്ചക്കുറവ്, കേൾവിക്കുറവ്, ജനിതക രോഗങ്ങൾ എന്നിവ ബാധിച്ച കുട്ടികൾക്ക് വിദഗ്ദ്ധ ചികിത്സ നിർണയിച്ച് ഔഷധങ്ങൾ നൽകും. ഡോ. സഞ്ജീവ് എം. ലാസറിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പിൽ 20 ഓളം വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണം. ഫോൺ: 7591944444.