പുറംകടൽ ഉടമ്പടിയിൽ ശില്പശാല
Saturday 13 December 2025 12:42 AM IST
കൊച്ചി: ജനുവരി16ന് നിലവിൽ വരുന്ന പുറംകടൽ ഉടമ്പടി (ബി.ബി.എൻ.ജെ) നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് ഇന്ത്യ തുടക്കമിട്ടു. ഇതിനായി ചട്ടക്കൂട് രൂപീകരിക്കാൻ കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ നടന്ന ചർച്ചയിൽ നയരൂപീകരണ വിദഗ്ദ്ധർ, നിയമവിദഗ്ദ്ധർ, ശാസ്ത്രജ്ഞർ, മത്സ്യമേഖലയിലെയും മാരിടൈം വ്യവസായ മേഖലയിലെയും പ്രതിനിധികൾ പങ്കെടുത്തു. മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഉപാധ്യായ ഉദ്ഘാടനം ചെയ്തു. ഡോ. പി. കൃഷ്ണൻ, ഡോ. ഗ്രിൻസൺ ജോർജ്, ഡോ. ജോർജ് നൈനാൻ, ഡോ. കെ.ആർ. ശ്രീനാഥ്, റിസ സാക്ര ഡെജൂകോസ്, പ്രിയ തായ്ഡെ, പി.കെ. ശ്രീവാസ്തവ എന്നിവർ പ്രസംഗിച്ചു. ഉടമ്പടിയിൽ ഇതുവരെ ഇന്ത്യ ഉൾപ്പെടെ 145 രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ട്.