ബോധവത്കരണ ക്ലാസുകൾ നടത്തി

Saturday 13 December 2025 12:26 AM IST

പെരുമ്പാവൂർ: അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് സിവിൽ ഡിഫൻസ് ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തി. പെരുമ്പാവൂർ നഗരത്തിലെ ജനത്തിരക്കുള്ള യാത്രി നിവാസ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, കുറുപ്പുംപടി ഡയറ്റ് എന്നിവിടങ്ങളിലാണ് ക്ലാസുകൾ നടത്തിയത്. അപകടം ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണം, പ്രവർത്തിക്കണം, രക്ഷപ്പെടുത്തണം തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. അസി. സ്റ്റേഷൻ ഓഫീസർ ടി.കെ. ജയറാം, ഫയർ ഓഫീസർമാരായ നിഷാദ്, മണികണ്ഠൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ റെനീഷ്, അലൻ ജോയ്, ജോൺസലി എന്നിവർ നേതൃത്വം നല്ലി.