മൂവാറ്റുപുഴയിൽ ലഹരി വിരുദ്ധറാലി
Saturday 13 December 2025 1:36 AM IST
കൊച്ചി: ജി.ടെക് എഡ്യുക്കേഷന്റെ വാർഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴയിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു. നിർമ്മല കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. മൂവാറ്റുപുഴ എക്സൈസ് സി.ഐ ജി. കൃഷ്ണകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോതമംഗലം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. ഇബ്രാഹിം ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറിന് നേതൃത്വം നൽകി. ജി ടെക് ജില്ലാ ഡയറക്ടർ അനീഷ് ജോർജ്, ഏരിയ മാനേജർ അനിൽ വി. നായർ തുടങ്ങിയവർ പ്രസംഗിച്ചു.