രാജഗിരിയിൽ ശില്പശാല സംഘടിപ്പിച്ചു
Saturday 13 December 2025 12:59 AM IST
കാക്കനാട്: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും രാജഗിരി ബിസിനസ് സ്കൂളും സംയുക്തമായി പൂർവവിദ്യാർത്ഥികൾക്കായി ‘പിന്നിൽ നിന്ന് നയിക്കുക’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. ടാറ്റ മോട്ടോഴ്സ് മുൻ ഉപാദ്ധ്യക്ഷനും മാനേജിംഗ് ഡയറക്ടറുമായിരുന്ന രവികാന്ത്, കോർപ്പറേറ്റ് പരിശീലകൻ രാജേഷ് ശ്രീവാസ്തവ എന്നിവർ മുഖ്യപ്രഭാഷകരായി. ‘പിന്നിൽ നിന്ന് നയിക്കുക’ എന്ന സമീപനം തുറന്ന മനോഭാവവും വിശ്വാസത്തിൽ അധിഷ്ഠിതമായ കൂട്ടായ പ്രവർത്തനവും പ്രാധാന്യമുള്ളതാണെന്ന് രവി കാന്ത് വിശദീകരിച്ചു. സ്ഥാപനങ്ങളിലെ നേതൃത്വത്തിന്റെ ഭാവി വിശ്വാസത്തിലൂടെയാണെന്ന് രാജേഷ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. സഹകരണപരവും ഫലപ്രദവുമായ നേതൃത്വം രൂപപ്പെടുത്താൻ പ്രായോഗികമാർഗങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.