പി.ആർ. രമേശ് കേന്ദ്ര വിവരാവകാശ കമ്മിഷണർ

Saturday 13 December 2025 12:26 AM IST

ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മിഷണറായി ഓപ്പൺ മാഗസിൻ മാനേജിംഗ് എഡിറ്ററും തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗവുമായ പി.ആർ. രമേശ് നിയമിതനായി. മലയാളി ഈ പദവിയിൽ ആദ്യമായാണ്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ അടങ്ങിയ കമ്മിറ്റി കേന്ദ്ര വിവരാവകാശ കമ്മിഷനിലെയും കേന്ദ്ര വിജിലൻസ് കമ്മിഷനിലെയും നിയമനങ്ങൾ തീരുമാനിച്ചത്. രാഹുൽ ഗാന്ധി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

മുൻപ് ഇക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്ററായി പ്രവർത്തിച്ചിരുന്നു. പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട് പരേതനായ പ്രൊഫ. പി രാമദാസിന്റെയും പരേതയായ അമ്മുണ്ണികുട്ടിയുടെയും മകനാണ്. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയിനാണ് ഭാര്യ.