രാഹുലിന്റെ 2 പീ‌ഡന കേസുകൾ: അന്വേഷണം ക്രൈംബ്രാഞ്ചിന്

Saturday 13 December 2025 1:31 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് പീഡനക്കേസുകളിലേയും അന്വേഷണം ക്രൈംബ്രാഞ്ചിന്. തിരുവനന്തപുരത്തെ യുവതിയുടെ പരാതിയിലെടുത്ത ആദ്യ കേസിൽ തിരുവനന്തപുരം സിറ്റി പൊലീസ് ഡി.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണം. ഈ കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ക്രൈംബ്രാഞ്ച് കൊല്ലം ഡിവൈ.എസ്‌.പി എസ്. സാനിക്കാണ് അന്വേഷണച്ചുമതല. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ജി.പൂങ്കുഴലി മേൽനോട്ടം വഹിക്കും. ബംഗളൂരുവിൽ താമസിക്കുന്ന 23 കാരിയെ പീഡിപ്പിച്ച കേസ് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌.പിയും അന്വേഷിക്കും.

ആദ്യ കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി കേസ് 15ന് വീണ്ടും പരിഗണിക്കും. രണ്ടാമത്തെ കേസിൽ ഉപാധികളോടെ പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.

രാ​ഹു​ൽ​ ​ഫ്ലാ​റ്റ് ഒ​ഴി​യ​ണ​മെ​ന്ന് റ​സി​ഡ​ന്റ്സ് ​അ​സോ.

പാ​ല​ക്കാ​ട്:​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ​ ​ഈ​ ​മാ​സം​ 25​ന​കം​ ​പാ​ല​ക്കാ​ട്ടെ​ ​ഫ്ളാ​റ്റ് ​ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഫ്ളാ​റ്റി​ലെ​ ​താ​മ​സ​ക്കാ​രു​ടെ​ ​അ​സോ​സി​യേ​ഷ​ൻ​ ​നോ​ട്ടീ​സ് ​ന​ൽ​കി.​ ​രാ​ഹു​ലി​ന്റെ​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പൊ​ലീ​സ് ​നി​ര​ന്ത​രം​ ​ഫ്ളാ​റ്റി​ൽ​ ​പ​രി​ശോ​ധ​ന​യ​ട​ക്കം​ ​ന​ട​ത്തു​ന്ന​ത് ​മ​റ്റു​ ​താ​മ​സ​ക്കാ​ർ​ക്ക് ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ ​എ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​നോ​ട്ടീ​സ്.

ഉ​ട​ൻ​ ​ഒ​ഴി​യാ​മെ​ന്ന് ​രാ​ഹു​ൽ​ ​അ​റി​യി​ച്ച​താ​യാ​ണ് ​വി​വ​രം.​ ​കേ​സി​നെ​ ​തു​ട​ർ​ന്ന് ​ഒ​ളി​വി​ലാ​യി​രു​ന്ന​ ​രാ​ഹു​ൽ​ ​വ്യാ​ഴാ​ഴ്ച​യാ​ണ് ​വോ​ട്ടി​ടാ​ൻ​ ​പാ​ല​ക്കാ​ട്ടെ​ത്തി​യ​ത്.​ ​രാ​ഹു​ൽ​ ​പാ​ല​ക്കാ​ട്ട് ​തു​ട​രു​ക​യാ​ണ്.​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​രാ​ഹു​ലി​ന്റെ​ ​തു​ട​ർ​നീ​ക്ക​ങ്ങ​ൾ​ ​നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.